പ്യോങ്‌യാങ്: ഉത്തരകൊറിയൻ സുപ്രീം പീപ്പിൾസ് അസംബ്ലി തിരഞ്ഞെടുപ്പിൽ പരമാധികാരി കിം ജോങ് ഉന്നിന് വൻ വിജയം. ഔദ്യോഗിക കണക്കുകൾ പ്രകാരം 99.93 ശതമാനം വോട്ടുകൾ നേടിയാണ് കിമ്മിന്റെ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയും സഖ്യകക്ഷികളും അധികാരം നിലനിർത്തിയത്. ഭരണകൂടം നാമനിർദേശംചെയ്ത സ്ഥാനാർഥികൾ എല്ലാ സീറ്റുകളിലും വിജയിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മാർച്ച് 15-നായിരുന്നു തിരഞ്ഞെടുപ്പ്. രാജ്യത്തെ 99.99 ശതമാനം വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഇതിൽ 99.93 ശതമാനം പേരും കിം ജോങ് ഉന്നിന്റെ പാർട്ടിക്കാണ് വോട്ട് ചെയ്തത്. പുറംരാജ്യങ്ങളിൽ ജോലിചെയ്യുന്ന 0.0037 ശതമാനം വോട്ടർമാർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. കിമ്മിന് ലഭിക്കാത്ത 0.07 ശതമാനം വോട്ടുകൾ ഭരണകൂടം നാമനിർദേശം ചെയ്ത സ്ഥാനാർഥികൾക്കെതിരായ 'നോ' വോട്ടുകളാണെന്നും ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തി.
ഉത്തരകൊറിയയുടെ ചരിത്രത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഭരണകൂടത്തിന് എതിരെയുള്ള വോട്ടുകൾ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. 1957-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. ഓരോ മണ്ഡലത്തിലും ഭരണകൂടം അംഗീകരിച്ച ഓരോ സ്ഥാനാർഥികൾ മാത്രമാണ് മത്സരിച്ചിരുന്നത്. പ്രതിപക്ഷ സ്ഥാനാർഥികൾ ബാലറ്റിൽ ഉണ്ടായിരുന്നില്ല. വോട്ടർമാർക്ക് മത്സരരംഗത്തുള്ള സ്ഥാനാർഥിയെ അംഗീകരിക്കുകയോ അല്ലെങ്കിൽ നിരസിക്കാനോ ഉള്ള അവസരം മാത്രമാണുണ്ടായിരുന്നത്.
2011-ൽ പിതാവ് കിം ജോങ് ഇല്ലിന്റെ മരണശേഷമാണ് കിം ജോങ് ഉൻ രാജ്യത്തിന്റെ പരമാധികാരിയായി അധികാരമേറ്റത്. 2019-ൽ ഭരണഘടനയിൽ വരുത്തിയ മാറ്റങ്ങളിലൂടെ കിം രാജ്യത്തിന്റെ തലവനായി മാറുകയും ഭരണകൂടം, സൈന്യം, മറ്റ് ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവയ്ക്കുമേൽ തനിക്ക് ഏകപക്ഷീയമായ അധികാരം ഉണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിലൂടെ 687 പ്രതിനിധികളെയാണ് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തത്.
Content Highlights: Kim Jong Un's coalition secured 99.93% of the vote., 99.99% voter turnout reported in the 15th Supreme People's Assembly election., First official acknowledgement of 'no' votes since 1957., Consolidation of monolithic power over the military and government.
Published: 19 Mar 2026, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented