
ന്യൂഡല്ഹി: താലിബാൻ വിദേശകാര്യമന്ത്രി അമിര് ഖാന് മുതാഖിയുമായി ചര്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്. ഇന്ത്യ-താലിബാന് സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്ച്ചകളാണ് ഔദ്യോഗിക ഫോൺ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്.
പഹല്ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര് ഖാന് മുതാഖിക്ക് നന്ദി അറിയിച്ചാണ് ജയശങ്കര് എക്സിലൂടെ ഫോൺ സംഭാഷണത്തിൻ്റെ വിവരം പങ്കുവെച്ചത്. പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാന് ഭരണകൂടത്തിനുമിടയിൽ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ താലിബാൻ ഭരണകൂടം അപലപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ജയശങ്കർ മുത്താഖിയെ വിളിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് മന്ത്രിതലത്തില് താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്.
Content Highlights: India`s External Affairs Minister S. Jaishankar held talks with Taliban`s Amir Khan Muttaqi
Published: 16 May 2025, 03:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented