ന്യൂഡൽഹി: അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ആശയവിനിമയം നടത്തി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. ഈ മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്തുവെന്നും ഇനിയും ചർച്ചകൾ തുടരുമെന്നുമാണ് മന്ത്രി എക്സിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ്.ജയ്ശങ്കർ നടത്തുന്ന മൂന്നാമത്തെ ആശയവിനിമയമാണിതെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതും നിലപാടുകൾ ഏകീകരിക്കുന്നതിനുമായി ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമായുമായും ഫോണിൽ സംസാരിച്ചിരുന്നു.
ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായിരുന്നു ആയത്തുള്ള ഖമനേയിയെ വധിച്ചതിന് പിന്നാലെ ഫെബ്രുവരി 28-ാം തീയതിയും മന്ത്രി ജയ്ശങ്കർ, അരാഗ്ചിയുമായി സംസാരിച്ചിരുന്നു. മാർച്ച് അഞ്ചാം തീയതിയും അദ്ദേഹവുമായി സംസാരിച്ചിരുന്നതായാണ് റിപ്പോർട്ട്.
Content Highlights: External Affairs Minister S. Jaishankar engaged in diplomatic dialogue with Iranian FM Abbas Araghchi., Discussions focused on escalating tensions in the Middle East region., India maintains active communication with key global stakeholders to monitor regional stability., This marks the third high-level communication between the two leaders since the onset of the conflict.
Published: 11 Mar 2026, 02:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented