ഒട്ടാവ : കാനഡയിലെ ഹാലിഫാക്സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെതെന്ന് ഹാലിഫാക്സ് റീജിണല്‍ പോലീസ് അറിയിച്ചു.

To advertise here,

വാള്‍മാര്‍ട്ട് സ്റ്റോറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. യുവതി സിഖ് സമുദായംഗമാണെന്ന് മാരിടൈം സിഖ് സൊസൈറ്റി സ്ഥിരീകരിച്ചു. മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും പോലീസോ സ്റ്റോര്‍ അധികൃതരോ പുറത്ത് വിട്ടിട്ടില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബേക്കിംഗ് ഓവനുമായി ബന്ധപ്പെട്ടാണ് മരണമുണ്ടായതെന്ന സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചോ യുവതിയെ മരിച്ചനിലയില്‍ എവിടെയാണ് കണ്ടെത്തിയതെന്നതിനെക്കുറിച്ചോ പോലീസും വാള്‍മാര്‍ട്ട് കാനഡയും പ്രതികരിച്ചില്ല. 

ഇത് വളരെ സങ്കടകരമായ കാര്യം. അവള്‍ നല്ലൊരു ഭാവിയ്ക്കായി എത്തിയതാണ്, എന്നാല്‍ ജീവിതം തന്നെ ഇല്ലാതായെന്ന് മാരിടൈം സിഖ് സൊസൈറ്റി അംഗം അന്‍മോല്‍പ്രീത് സിംഗ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടച്ചു.