കോട്ടയം: യുഎസിലെ കാലിഫോർണിയയിൽ മിൽപിറ്റാസിൽ താമസിച്ചിരുന്ന തൃശ്ശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ അറസ്റ്റ് മിൽപിറ്റാസ് പോലീസ് രേഖപ്പെടുത്തി.
കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് മറാമറ്റം സ്വദേശിയാണ് അനില. മനഃപൂർവമായ നരഹത്യയാണ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയാൽ 25 വർഷംവരെ ജയിൽശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു കൊല്ലപ്പെട്ടകേസിലും അനിലയ്ക്കെതിരേ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്.
മൂന്നുപേരും ഒരേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അനിലാ ബേബിയെ ഒൻപതിന് കോടതിയിൽ ഹാജരാക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ആൻ മേരി മാത്യുവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആഴ്‌ചകളെടുക്കുമെന്നാണ് സൂചന.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിസ് ജോർജ് എം.പി. ഇന്ത്യൻ എംബസിക്ക് കത്തയച്ചു.
Content Highlights: Anila Baby, a Malayali from Kottayam, has been arrested by Milpitas police in California for the intentional vehicular manslaughter of Anjana Hari. Anila is also under investigation for the murder of Anne Mary Mathew, who was stabbed to death in the same apartment complex shortly before Anjana's death.
Published: 03 Sept 2026, 09:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented