ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിക്കുള്ളിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകുന്ന ചൈനയുടെ നീക്കം തള്ളി ഇന്ത്യ. ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം അറിയിച്ചത്.
വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും അടിസ്ഥാനരഹിതമായ കഥകൾ മെനയുന്നതും യാഥാർഥ്യത്തെ ഇല്ലാതാക്കില്ലെന്ന് ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭൂപടത്തിൽ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങൾക്ക് പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ പ്രദേശങ്ങൾക്ക് പുതിയ പേരുകൾ നൽകാനുള്ള ചൈനയുടെ നീക്കങ്ങളെ ഇന്ത്യ തള്ളിക്കളയുന്നതായി രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
2020 മെയ് മാസത്തിലുണ്ടായ ഗാൽവാൻ സംഘർഷത്തിന് ശേഷം നിയന്ത്രണ രേഖയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണ്. ഇതിനിടയിലാണ് ഇന്ത്യൻ ഭൂപ്രദേശത്തിലുൾപ്പെടുന്ന അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകിയത്. 2025 മെയ് മാസത്തിലും അരുണാചലിലെ സ്ഥലങ്ങൾക്ക് പേര് നൽകാനുള്ള ചൈനയുടെ നീക്കങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.
Content Highlights: India officially rejects China's attempt to assign fake names to Arunachal Pradesh locations., MEA spokesperson Randhir Jaiswal reaffirms that Arunachal Pradesh is an integral part of India., China's actions are viewed as harmful to bilateral relations and normalization efforts., India maintains that baseless claims do not alter the reality of territorial sovereignty.
Published: 12 Apr 2026, 08:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented