
ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്ക് പറഞ്ഞു.
വിശിഷ്ടമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മസ്ക് പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. അത്തരത്തില്‍ നേരത്തെ അറിയുന്ന വ്യക്തിയാണ്. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ട്. ടെസ്ല ഇന്ത്യയില്‍ എത്തുന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്, മസ്ക് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഭാവിയക്കുറിച്ച് ഭാവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ ആവേശഭരിതനാകുന്നുവെന്നും മസ്ക് പറഞ്ഞു. വേറെ ഏത്
വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മസ്ക് അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, ട്വിറ്റര്‍ മുന്‍ സി.ഇ.ഒ. ജാക്ക് ഡോര്‍സി കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണത്തിനും മസ്ക് മറുപടി നല്കി. അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനപ്പുറം എന്തെങ്കിലും ചെയ്യാന്‍ സാധ്യമല്ല. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങളും നിയന്ത്രണങ്ങളുണ്ട്. നിയമങ്ങള്‍ പാലിച്ചുകൊണ്ട് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വേദിയൊരുക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ട്വിറ്റര്‍ ഉടമ കൂടിയായ മസ്ക് പറഞ്ഞു.
Content Highlights: elon musk pm narendra modi newyork
Published: 21 Jun 2023, 09:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented