
ലെബനന്: ഹിസ്ബുള്ള നേതാവ് ഹസന് നസ്രള്ള മരിച്ചത് ഇസ്രയേലിൻറെ മിസൈല്പൊട്ടിത്തറിച്ച വിഷപ്പുക ശ്വസിച്ചാണെന്ന് റിപ്പോര്‍ട്ട്. ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 27 ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയത്.
ഈ ആസ്ഥാനത്ത് ഭൂമിക്കടിയിലായി പ്രത്യേകം തയ്യാറാക്കിയ ബങ്കറിനുള്ളില്‍ നസ്രള്ള ഉണ്ട് എന്ന ചാരവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ സൈന്യം ഇവിടെ വ്യോമാക്രമണം നടത്തിയത്. തകര്‍ന്ന ബങ്കറില്‍നിന്നും നസ്രള്ളയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ അതില്‍ ഒരു പോറല്‍ പോലും ഇല്ലായിരുന്നുവെന്ന് ഇസ്രയേല്‍ വാര്‍ത്താ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുകൊണ്ടുതന്നെ മിസൈല്‍ വീണുപൊട്ടി ഉണ്ടായ വിഷപ്പുക ശ്വസിച്ചായിരിക്കാം 64-കാരനായ നസ്രള്ള മരിച്ചിട്ടുണ്ടാവുക എന്നാണ് പ്രാഥമിക നിഗമനം. 'അങ്ങനെയെങ്കില്‍ സ്ഫോടനത്തിന്റെ ശബ്ദവും ആഘാതവും ഏല്‍പ്പിച്ച ഞെട്ടലിനൊപ്പം പ്രാണവായുകൂടി കിട്ടാതെ പിടഞ്ഞ് നരകിച്ചായിരിക്കാം നസ്രള്ള മരിച്ചിരിക്കുക' ചാനല്‍ 12 റിപ്പോര്‍ട്ടിൽ പറയുന്നു.
Content Highlights: hassan nasrallah suffocated to death from toxic fumes says report
Published: 01 Oct 2024, 03:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented