ഗാസ സിറ്റി: 2023 ഒക്ടോബര്‍ ഏഴിന് സംഗീതപരിപാടിക്കിടെ ആക്രമണം നടത്തി ഇസ്രയേലില്‍നിന്ന് കൊണ്ടുപോയ ബന്ദികളില്‍ ഒരാളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇസ്രയേല്‍- ജർമൻ ഇരട്ടപൗരത്വമുള്ള റോം ബ്രസ്‌ലാവ്സ്‌കി ഹീബ്രുവില്‍ സംസാരിക്കുകയും തന്റെ മോചനം ഉറപ്പാക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ ഇയാളുടെ ആരോഗ്യനില വളരെ മോശമാണെന്നും കാണാം.
ഗാസയിലെ രൂക്ഷമാകുന്ന ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള അറബി ഭാഷയിലുള്ള ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കാണുന്നതായും ദൃശ്യങ്ങളിലുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും ഇസ്രയേലി മാധ്യമങ്ങളും ഇയാളെ ജറുസലേമില്‍നിന്നുള്ള ഇരട്ട പൗരത്വമുള്ള ബ്രസ്‌ലാവ്സ്‌കിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്ടോബറിലെ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നായ നോവ സംഗീതോത്സവത്തില്‍ സുരക്ഷാ ഏജന്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
വീഡിയോ മുന്നറിയിപ്പ്:
(വീഡിയോയിൽ അസ്വസ്ഥതയുളവാക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും അക്രമരംഗങ്ങളും അടങ്ങിയിരിക്കുന്നു)
ദൃശ്യങ്ങളുടെ തുടക്കത്തില്‍, ബ്രസ്‌ലാവ്സ്‌കിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവന അവര്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇത് വീഡിയോ നേരത്തെ റെക്കോര്‍ഡ് ചെയ്തതാകാം എന്നാണ് സൂചന. ഏപ്രില്‍ 16-ന് ബ്രസ്ലാവ്സ്‌കിയുടെ മറ്റൊരു വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു.
ഒക്ടബോര്‍ ഏഴിന് ഹമസിന്റെ ആക്രമണത്തിനിടെ സംഗീതോത്സവത്തില്‍ പങ്കെടുത്ത ഒട്ടേറെപേരെ രക്ഷിക്കാന്‍ ബ്രസ്‌ലാവ്സ്‌കി സഹായിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്രയേലി സൈന്യത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബറില്‍ തെക്കന്‍ ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ 251 പേരെ ബന്ദികളാക്കിയിരുന്നു. ഇവരില്‍ 49 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ 27 പേര്‍ മരിച്ചതായും വിശ്വസിക്കപ്പെടുന്നു.
ഈ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ ഗാസയില്‍ സൈനിക നടപടി ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെ 1,800 പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 33 ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇവരില്‍ എട്ടുപേര്‍ മരിച്ചവരായിരുന്നു.
Content Highlights: Hamas Releases Video of Israeli Hostage rom braslavski From Gaza Captivity
Published: 02 Aug 2025, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented