
ടെഹ്‌റാൻ: ഇറാനിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രം ഇറാൻ ഭരണകൂടം പൂട്ടി മുദ്രവെച്ചു. ടെഹ്‌റാൻ പ്രോസിക്യൂട്ടറുടെ ഓഫീസിൽനിന്നുള്ള ഉത്തരവിനെ തുടർന്നാണ് കേന്ദ്രം പൂട്ടിയതെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനെത്തുടർന്ന് ഫ്രാൻസ് പാരീസിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും വർഷങ്ങളായി ലൈസൻസില്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി. ഭാഷാ പഠനത്തിന്റെ മറവിൽ ഇറാനിയൻ സംസ്കാരത്തിനും ദേശീയ സുരക്ഷയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, വിദഗ്ധരായ ഇറാനികളെ വിദേശത്തേക്ക് കടത്താൻ ശൃംഖലകൾ നിർമിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇറാൻ പ്രോസിക്യൂഷൻ ഓഫീസ് ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ വക്താവ് പാസ്കൽ കൊൺഫാവ്രോ ആരോപണങ്ങൾ തള്ളി. തങ്ങളുടെ സാംസ്കാരിക കേന്ദ്രത്തിനുനേർക്കുള്ള ആക്രമണം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
2022 സെപ്റ്റംബറിൽ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട 22-കാരിയായ കുർദ് വംശജ മഹ്സ അമീനിയുടെ മരണത്തിൽ ഫ്രാൻസ് മുതലാക്കണ്ണീർ ഒഴുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ നടപടി. ഇറാന്റെ ആണവ പദ്ധതി, ഫ്രഞ്ച് പൗരന്മാരുടെ തടങ്കൽ, നയതന്ത്രജ്ഞരോടുള്ള നിലപാടുകൾ എന്നിവയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ നിലവിൽ വഷളായിരിക്കുകയാണ്.
Content Highlights: Iran authorities sealed the French language center in Tehran following a court order., The center was accused of operating without a license and engaging in activities against national security., France summoned the Iranian ambassador in Paris to lodge a strong protest against the closure., Tensions between Iran and France are worsening over multiple disputes including the nuclear program and detained citizens.
Published: 21 Sept 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented