പാരീസ്: ഫ്രാൻസിലെ ലാ ഗ്രാൻഡ് കോംബിൽ മുസ്‍ലിംപള്ളിയിൽ കയറി ശുചീകരണത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഫ്രഞ്ച് പൗരനായ ഒലിവിയർ പിടിയിൽ. ഇറ്റലിയിൽവെച്ച് ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.

To advertise here,

വെള്ളിയാഴ്ചയാണ് പള്ളിയിൽവെച്ച് അബൂബക്കർ സിസെ എന്നയാളെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ഇസ്‍ലാമികവിരുദ്ധത ആക്രമണത്തിനു പിന്നിലില്ലെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തിനുപിന്നാലെ വംശവെറിക്കും മതസ്പർധയ്ക്കും രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.