ഹവാന: ക്യൂബ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ, അന്തരിച്ച വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയുടെ പേരക്കുട്ടി സാന്ദ്രോ ധാരാളിത്തം നിറഞ്ഞ ജീവിതം നയിക്കുന്നുവെന്ന് വിമർശനം. ഇൻസ്റ്റഗ്രാമിൽ 1.2 ലക്ഷം ഫോളോവേഴ്‌സുള്ള സാന്ദ്രോ ആഡംബര ബോട്ടുകളിൽനിന്നുള്ള മദ്യപാന വീഡിയോകളും മറ്റും അടിക്കടി പോസ്റ്റുചെയ്യുന്നതാണ് വിമർശനത്തിനിടയാക്കുന്നത്.

To advertise here,

ആഡംബരക്കാറുകളിൽ സഞ്ചരിക്കുന്ന സാന്ദ്രോക്ക് ഇഎഫ്ഇ ബാർ എന്ന ക്ലബ്ബുമുണ്ട്. മുപ്പത്തിമൂന്നുകാരനായ സാന്ദ്രോ ഇവിടെ വൻ പാർട്ടികൾ നടത്താറുണ്ടെന്ന് ‘എൽ പായിസ്’ റിപ്പോർട്ടുചെയ്തു. ക്യൂബയിൽനിന്ന് നാടുവിടുന്നുവർക്ക് അവസരങ്ങളും ജീവിതവും നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇദ്ദേഹം ആവശ്യപ്പെടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതിമുടക്കത്തെ പരിഹസിച്ചും വീഡിയോയിട്ടിരുന്നു.