വാഷിങ്ടൺ: മുൻ പ്രസിഡന്റുമാരായ ജോ ബൈഡൻ, ബരാക്ക് ഒബാമ, മുൻ സ്റ്റേറ്റ്‌സ് സെക്രട്ടറി ഹിലരി ക്ലിന്റൺ എന്നിവരോട് തനിക്ക് വളരെ മോശം കാര്യങ്ങൾ ചെയ്യാമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, പ്രസിഡന്റ് പദം വളരെ ബഹുമാനപൂർവം കൈകാര്യം ചെയ്യേണ്ടതാണെന്ന തന്റെ ബോധ്യംമൂലമാണ് അങ്ങനെയൊന്നും ചെയ്യാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിന്റെ നിയന്ത്രണം ലഭിച്ചാൽ അവർ തന്നെ ഇംപീച്ച് ചെയ്യുമെന്ന് മുൻപ് ട്രംപ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്.
ഡെമോക്രാറ്റുകൾ എന്തിന് ഇംപീച്ച് ചെയ്യണമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി, അത് ഡെമോക്രാറ്റുകൾക്കുതന്നെ അറിയില്ല എന്നായിരുന്നു. പിന്നാലെയാണ് രൂക്ഷപ്രതികരണത്തിലേക്ക് അദ്ദേഹം കടന്നത്.
‘എനിക്ക് ഹിലരി ക്ലിന്റനോട് വളരെ മോശം കാര്യങ്ങൾ ചെയ്യാമായിരുന്നു. വളരെയധികം മോശം കാര്യങ്ങൾ ജോ ബൈഡനോട് ചെയ്യാമായിരുന്നു. എനിക്ക് ബരാക്ക് ഒബാമയോടും മോശമേറിയ കാര്യങ്ങൾ ചെയ്യാമായിരുന്നു. എന്നാൽ, അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് ഞാൻ ചിന്തിച്ചത്. കാരണം, പ്രസിഡന്റ് പദത്തെ ബഹുമാനപൂർവംവേണം കൈകാര്യം ചെയ്യാൻ’, ട്രംപ് പറഞ്ഞു.
ഹിലരിക്കും ബൈഡനും ഒബാമയ്ക്കുമെതിരേ മോശം കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് പറഞ്ഞെങ്കിലും ‘മോശം കാര്യങ്ങൾ’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ആദ്യത്തെ തവണ പ്രസിഡന്റ് പദത്തിലിരുന്ന സമയത്തുതന്നെ രണ്ടുവട്ടം ഇംപീച്ച് നടപടികൾ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും ഈ സമയത്ത്, ഈ നിമിഷം, എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം. അവർ ചില വളരെ മോശം കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ട്രംപ് കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ആധിപത്യം ലഭിച്ചതിന് പിന്നാലെ ഡെമോക്രാറ്റുകൾ, 2019 ഡിസംബറിലും 2021 ഫെബ്രുവരിയിലുമാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. എന്നാൽ, ഇതിൽ രണ്ടിൽനിന്നും ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കുകയായിരുന്നു.
Content Highlights: Donald Trump stated he could have done very bad things to Joe Biden, Barack Obama, and Hillary Clinton., Trump claimed he refrained from doing so out of respect for the US presidency., He addressed potential impeachment concerns if Democrats gain control of Congress in the upcoming November midterms.
Published: 08 Oct 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented