വാഷിങ്ടണ്‍: അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കിയ എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വര്‍ധനവില്‍നിന്ന് ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ്ഹൗസ് വക്താവ് ടെയ്ലര് റോജേഴ്സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവ്, ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ റെസിഡന്റുമാര്‍ക്കും ഉൾപ്പെടെയുള്ളവർക്ക് ഇളവ് നല്കാന് സാധ്യതയുണ്ടെന്ന് റോജേഴ്സ് പ്രതികരിച്ചു.
എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഒപ്പുവെച്ചത്. ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതാണ് യുഎസ് തീരുമാനം. എന്നാല്‍, വര്‍ധന പുതിയ അപേക്ഷകരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും നിലവിലെ എച്ച് 1 ബി വിസക്കാരും എച്ച് 1 ബി വിസ പുതുക്കുന്നവരും ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.
നേരത്തെ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളര്‍ (1.49 ലക്ഷം-4.4 ലക്ഷം രൂപവരെ) മാത്രമായിരുന്നു ചെലവ്. എന്നാല്‍ ഇപ്പോള്‍ ഈ തുക ഒരുലക്ഷം ഡോളര്‍ (88 ലക്ഷം രൂപ) ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും അനുവദിക്കുന്ന എച്ച്1ബി വിസയില്‍ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024-ല്‍ 71 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).
Content Highlights: coctors likely to be exempted from h1b visa fee hike suggests reports
Published: 23 Sept 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented