ലിയോണിങ് (ചൈന): കുടുംബാംഗത്തിന്റെ മൃതദേഹത്തിനൊപ്പം 1.5 കോടി രൂപയോളം (15 ലക്ഷം യുവാൻ) വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് കാർ കുഴിച്ചുമൂടി ചൈനീസ് കുടുംബം. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് സംഭവം. മേഴ്സിഡസിന്റെ എസ്450എൽ മോഡൽ കാറാണ് ജിൻ എന്ന കുടുംബം മൃതദേഹത്തിനൊപ്പം കുഴിച്ചിട്ടത്. ഈ കാറിന് ചൈനയിൽ ഭാഗ്യമായി കരുതുന്ന '8888' എന്ന നമ്പറാണ് ഉണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് കുടുംബത്തിനെതിരേ ഉയരുന്നത്.
ഇത് വെറും പണം പ്രദർശിപ്പിക്കലാണെന്നും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും ആരോപിച്ച് ഒട്ടേറെ പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ ഇത്തരം പ്രവൃത്തികൾ അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയ പ്രാദേശിക ഭരണകൂടം കുടുംബത്തിനെതിരേ നിയമനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പരേതരോടുള്ള ആദരവാണിതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അനധികൃതമായി മണ്ണ് മലിനമാക്കിയതിനും അനാചാരങ്ങൾ പിന്തുടർന്നതിനും കുടുംബം പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടിവരുമെന്നും ഉറപ്പായിട്ടുണ്ട്. പിന്നാലെ സംഭവത്തിൽ കുടുംബം പരസ്യമായി ക്ഷമാപണം നടത്തിയിട്ടുണ്ട്.
നിയമനടപടികളുടെ ഭാഗമായി ഇവർ പിഴ അടയ്ക്കേണ്ടിവരുമെന്നും കുഴിച്ചുമൂടിയ കാർ പുറത്തെടുക്കാനും ആ പ്രദേശം പഴയതുപോലെയാക്കാനുമുള്ള ചിലവുകൾ കുടുംബംതന്നെ വഹിക്കേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Family buried a Mercedes S450L worth 1.5 million yuan with a deceased relative., The act sparked widespread public outrage regarding environmental impact and wealth display., Local authorities in Liaoning initiated legal proceedings for soil pollution and superstition., The family issued a public apology and is required to exhume the vehicle at their own expense.
Published: 19 Apr 2026, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented