വാഷിങ്ടണ്‍: സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാന്‍ കുഞ്ഞായ പീനട്ടിനെ ദയാവധം ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് അധികാരിവൃത്തങ്ങളാണ് വെള്ളിയാഴ്ച വിവരം പുറത്തുവിട്ടത്. 

To advertise here,

ലോകമൊട്ടാകെ നിരവധി ആരാധകരുള്ള പീനട്ടിന് ഇന്‍സ്റ്റഗ്രാമില്‍ 537,000 ഫോളോവേഴ്‌സുണ്ട്. 

ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് പീനട്ടിനെ അധികൃതര്‍ എടുത്തു വളര്‍ത്തിയത്.

peanut_the_squirrel12 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെയ്ക്കപെടാറുള്ള പീനട്ടിന്റെ രസികന്‍ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ്സു കീഴടക്കിയിരുന്നു. 

സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് പീനട്ടിന് അന്ത്യാഞ്ജലി നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്.