
വെള്ളറട: കേരള തമിഴ്നാട് അതിർത്തിയിൽ ചിറ്റാറിനുസമീപം നെട്ടയിൽ വെളുത്ത നിറത്തിലുള്ള അപൂർവ അണ്ണാനെ കണ്ടെത്തി. മരച്ചില്ലയിലിരിക്കുന്ന വെളുത്ത അണ്ണാന്റെ അപൂർവ ചിത്രം മുടവൻമുഗൾ ഗവ. എൽപി സ്കൂളിലെ അധ്യാപകനായ സുമേഷ് വെള്ളറടയാണ് ക്യാമറയിൽ പകർത്തിയത്.
പ്രദേശത്തെ വർഷങ്ങളായുള്ള നിരീക്ഷണത്തിനുശേഷമാണ് വെളുത്ത അണ്ണാനെ കണ്ടെത്താൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോല നാച്ചുറൽ സൊസൈറ്റിയിലെ അംഗംകൂടിയാണ് സുമേഷ്.
ജന്തുക്കളിൽ ല്യൂസിസം എന്നുവിളിക്കപ്പെടുന്ന ഈ പ്രതിഭാസം ശരീരത്തിലെ നിറം നൽകുന്ന വർണകങ്ങളുടെ കുറവുമൂലമാണ് ഉണ്ടാകുന്നതെന്നും സാധാരണ നിറംമാറി വെളുത്തനിറത്തിൽ ജീവി കാണപ്പെടുന്നതായി വന്യജീവി ഗവേഷകനായ ഡോ.സന്ദീപ് ദാസ് പറഞ്ഞു. ആയിരങ്ങളിൽ ഒരെണ്ണത്തിനുമാത്രമേ ഇത്തരത്തിൽ നിറവ്യത്യാസം കാണപ്പെടാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: squirrel in white colour have been identified
Published: 22 Sept 2025, 09:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented