വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.
‘യുക്രൈനുമായുള്ള യുദ്ധം കാരണം റഷ്യയ്ക്ക് നിർഭാഗ്യവശാൽ അവരുടെ ഡീസൽ ഓയിൽ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവരുടെ ധാരാളം ഡീസൽ റിഫൈനറികൾ തകർക്കപ്പെടുകയും താൽക്കാലികമായെങ്കിലും പ്രവർത്തനരഹിതമാവുകയും ചെയ്തിട്ടുണ്ട്. യുക്രൈനുമായുള്ള, നിരർഥകവും അവസാനമില്ലാത്തതുമായ ഈ യുദ്ധം അവസാനിച്ചേ മതിയാകൂ. പ്രതിമാസം 25,000 പേർ, കൂടുതലും സൈനികർ കൊല്ലപ്പെടുന്നതിനാൽ ഈ ലോകമാകെ ബുദ്ധിമുട്ടുകയാണ്. എന്തൊരു കഷ്ടമാണിത്, എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തുന്ന സെലൻസ്‌കിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടാണ് ട്രംപിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച ഇരു നേതാക്കളും ഫോണിൽ സംസാരിച്ചിരുന്നു. പ്രാധാന്യമുള്ള സംഭാഷണമായിരുന്നെന്നും ട്രംപുമായുള്ള കൂടിക്കാഴ്ച ധാരാളം മാറ്റങ്ങൾ കൊണ്ടുവരുമെന്നും പിന്നീട് സെലൻസ്‌കി പറയുകയും ചെയ്തിരുന്നു. സെലൻസ്‌കിയുമായുള്ള ഫോൺ സംഭാഷണത്തിൽ, റഷ്യൻ റിഫൈനറികൾക്ക് നേരെയുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
യുക്രൈയ്‌നെതിരെയുള്ളതും യുക്തിക്ക് നിരക്കാത്തതുമായ ഈ റഷ്യൻ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ട്രംപിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സെലൻസ്‌കി പ്രതികരിച്ചു.
അധിനിവേശത്തിന്റെ ആദ്യ വർഷം മുതൽ തന്നെ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ യുദ്ധം എങ്ങനെ അഭിമാനകരമായി അവസാനിപ്പിക്കാം, സുരക്ഷ ഉറപ്പാക്കാം, പുതിയ റഷ്യൻ അധിനിവേശങ്ങൾ തടയാം എന്നിവയെക്കുറിച്ച് ഞങ്ങൾ ഇതിനകം ഡസൻ കണക്കിന് നയതന്ത്ര നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇപ്പോൾ, പ്രസിഡന്റ് ട്രംപും അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ട്. ശക്തമായ പിന്മാറ്റ നടപടികളിലൂടെ സമാധാനം വേഗത്തിലാക്കാനുള്ള ആശയങ്ങളും മേശപ്പുറത്തുണ്ട്' സെലൻസ്‌കി പ്രതികരിച്ചു.
Content Highlights: Former U.S. President Donald Trump reiterated the need to end the Russia-Ukraine war, highlighting its detrimental impact on Russia's diesel oil industry and the high casualty rate.
Published: 21 Sept 2026, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented