അണ്ണാൻകുഞ്ഞേ അണ്ണാൻകുഞ്ഞേ
അരികിൽ വന്നിടുമോ?
അഴകേറും നിൻ വാലും വീശി
അടുത്തു വന്നിടുമോ?

To advertise here,

പേരമരത്തിൻ ചില്ലയിൽ നിന്നൊരു
കായ പറിച്ചു തരൂ
പാതിയെനിക്കും പാതി നിനക്കും
പകുത്തു തിന്നാലോ!

ചാടിനടക്കും നിന്നോടൊപ്പം
ഓടി നടക്കാം ഞാൻ
'ചിൽ ചിൽ' പാട്ടിനു താളവുമായി
ചുറ്റി നടക്കാം ഞാൻ!

സ്‌കൂളിൽ പോകാൻ കൊതിയുണ്ടെങ്കിൽ
ബാഗിൽ കേറിക്കോ
ചങ്ങാതികളുടെ ഇടയിൽ നീയൊരു
സ്റ്റാറായ് മാറീടും!