
വാഷിങ്ടണ്‍: എച്ച്- 1 ബി വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം ജോ ബൈഡന്‍ ഭരണകൂടം പിന്‍വലിച്ചു.
എച്ച്-1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് (പങ്കാളിയും 21 വയസ്സിന് താഴെ പ്രായമുള്ള മക്കളും) യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്നതാണ് എച്ച്-4 വിസ. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഇതില്‍ ഭൂരിഭാഗവും.
വിദഗ്ധതൊഴിലാളികള്‍ക്ക് ആറുവര്‍ഷം യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതാണ് എച്ച് 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും യുഎസ് കമ്പനികള്‍ പതിനായിരകണക്കിന് തൊഴിലാളികളെ ഇത്തരത്തില്‍ നിയമിക്കാറുണ്ട്.
യുഎസില്‍ തൊഴില്‍ ചെയ്യാനൊരുങ്ങി നിയമപരമായ സ്ഥിര താമസ പദവി തേടുന്നവര്‍ക്കാണ് സാധാരണയായി എച്ച് 4 വിസ നല്‍കുന്നത്. ഒബാമ ഭരണ കാലത്ത് എച്ച് 1 ബി വിസയിലുള്ള പ്രൊഫഷണലുകളുടെ പങ്കാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. അനേകം ഇന്ത്യക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിച്ചിരുന്നു.
എന്നാല്‍ ട്രംപ് ഭരണകൂടം അധികാരമേറ്റയുടന്‍ ഈ നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നാലു വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ നീക്കം പിന്‍വലിക്കുമെന്ന് ബൈഡന്‍ പ്രചരണ വേളയില്‍ തന്നെ ഉറപ്പ് നല്‍കിയിരുന്നു.
content highlights: Biden Revokes Trump Rule stopping Work Permit For H 1B Holders' Spouses
Published: 28 Jan 2021, 04:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented