ധാക്ക: ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ആളിക്കത്തിയത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്കോണ്‍ (iskcon) അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ചിറ്റഗോങ്ങിലെ കോടതി ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഷേധം രൂക്ഷമായി. ചിന്മയ് കൃഷ്ണദാസിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം പോലീസ് വാഹനം രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചു. ചിന്മയ് കൃഷ്ണദാസിനെ പിന്തുണക്കുന്നവരാണ് പോലീസ് വാഹനം തടഞ്ഞത്.
പ്രതിഷേധക്കാര്‍ ഇഷ്ടിക ഉള്‍പ്പെടെയുള്ളവ തങ്ങള്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പ്രതികരിച്ചു. ഇതാണ് ടിയര്‍ഗ്യാസ് ഉപയോഗിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പോലീസുകാരിൽ ഒരാള്‍ക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി.
ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉയരുന്നതിന് പിന്നാലെയാണ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: bangladesh police use teargas against hindus protesting chinmoy das arrest
Published: 26 Nov 2024, 08:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented