ധാക്ക: ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് ബംഗ്ലാദേശ്. ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.
ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റ് ചിലകോണുകളില്‍നിന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് ബംഗ്ലാദേശിന്റെ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെവിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന അടിസ്ഥാനരഹിതവും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
എല്ലാ ബംഗ്ലാദേശ് പൗരന്മാര്‍ക്കും അവരവരുടെ മതവിശ്വാസങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ യാതൊരു തടസ്സവുമില്ല. മതന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കുന്നത് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ചുമതലയാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: bangladesh on indias remark on hindu monks arrest
Published: 26 Nov 2024, 10:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented