
ഒരു ദിവസം 24 മണിക്കൂര്‍ ...! പറയാന്‍ വരട്ടെ, 24 മണിക്കൂറില്ലാത്ത ദിവസങ്ങളുണ്ടെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ കറക്കത്തിന് വേഗത കൂടിയെന്നും അതിനാല്‍ ഒരു ദിവസം 24 മണിക്കൂര്‍ എന്നത് കുറഞ്ഞുവെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കഴിഞ്ഞ 50 വര്‍ഷത്തിനിടെയാണ് ഭൂമി കറക്കത്തിന്റെ വേഗത കൂട്ടിയത്. 2020 മുതല്‍ക്ക് തന്നെ ഒരു ദിവസം പൂര്‍ത്തിയാവാന്‍ 24 മണിക്കൂര്‍ വേണ്ടിവന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിലാണ് ഭൂമിയുടെ കറക്കവേഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ദിവസം പൂര്‍ത്തിയാവാന്‍ 24 മണിക്കൂര്‍ വേണ്ട എന്നാണെങ്കിലും ഈ കുറവ് ഗണ്യമായ കുറവല്ല. മില്ലി സെക്കന്‍ഡുകളുടെ കുറവ് മാത്രമാണ് അറ്റോമിക് ക്ലോക്കുകള്‍ രേഖപ്പെടുത്തുന്നത്.
2020ല്‍ മാത്രം ദൈര്‍ഘ്യം കുറഞ്ഞ 28 ദിവസങ്ങള്‍ ഉണ്ടായിരുന്നു. 1960നു ശേഷം കുറഞ്ഞ സമയം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷം 2020 ആണ്. 2021 ഇതിലും കുറയാനാണ് സാധ്യതയെന്നും പറയുന്നു. 86,400 സെക്കന്‍ഡിലാണ് ഭൂമി ഒരു തവണ കറക്കം പൂര്‍ത്തിയാക്കുന്നത്. അതായത് 24 മണിക്കൂര്‍. 2021ല്‍ 86400ല്‍ 0.05 മില്ലിസെക്കന്ഡുകളുട കുറവ് വന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍.
2015ല്‍ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന് സൂചന നല്‍കിയിരുന്നു. ഹിമാനികള്‍ ഉരുകി കടലിലെത്തുന്നത് ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.
Published: 08 Jan 2021, 08:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented