ബോട്‌സ്വാന: ബോട്‌സ്വാനയില്‍ രണ്ട് മാസത്തിനിടെ 350 കാട്ടാനകള്‍ ചരിഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നു. ആഫ്രിക്കയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്തുള്ള രാജ്യമാണ് ബോട്‌സ്വാന. വേട്ടയ്ക്കിടെ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങളോ പരിക്കുകളോ ആനകളുടെ ജഡങ്ങളില്‍ കണ്ടെത്താനായില്ല. ആനകളുടെ ജഡത്തില്‍നിന്ന് കൊമ്പുകളും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
പല ആനകളുടെയും ജഡം മുഖമടിച്ച് വീണ നിലയിലാണ് കാണപ്പെട്ടത്. അതിനാല്‍ തന്നെ ആനകളുടെ നാഡികളെ ബാധിക്കുന്ന എന്തെങ്കിലും രോഗമാണോ എന്ന സംശയവും ഉയരുന്നുണ്ട്.
ജലാശയങ്ങള്‍ക്ക് സമീപമാണ് ഭൂരിഭാഗം ആനകളുടെയും ജഡം കണ്ടെത്തിയത്. അതിനാല്‍ തന്നെ വരള്‍ച്ചമൂലമാണ് ആനകള്‍ ചരിഞ്ഞതെന്ന നിഗമനത്തിലെത്താനാകില്ലെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ആനകളുടെ ജഡങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം ലഭിക്കാന്‍ ആഴ്ചകളെടുക്കുമെന്നും അതിനു ശേഷമേ അന്തിമനിഗമനത്തില്‍ എത്താനാകൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
അസുഖം മൂലമാകാം ആനകളുടെ മരണമെങ്കില്‍ അവ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlight: 350 elephants found dead in Botswana
Published: 02 Jul 2020, 11:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented