കുഞ്ഞുന്നാളിലെ അതിദാരിദ്ര്യം തളര്‍ത്തിക്കളഞ്ഞ ഒരു ചരിത്രമുണ്ടായിരുന്നു നേപ്പാളിലെ തീപ്പൊരി മാവോയിസ്റ്റ് നേതാവെന്നറിയപ്പെട്ടിരുന്ന പുഷ്പ കമല്‍ ദാഹല്‍ എന്ന പ്രചണ്ഡയ്ക്ക്. ആടുകളെയും പശുക്കളേയും മേയ്ച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിനിടെ നേരിട്ട അസമത്വത്തിനും അനീതിക്കും കയ്യും കണക്കുമുണ്ടായിരുന്നില്ല. പലപ്പോഴും അനുഭവിച്ചത് കൊടുംപട്ടിണി. അന്നുമുതല്‍ മനസ്സില്‍ കുരുത്തതായിരുന്നു ഏകാധിപത്യത്തിനും മുതലാളിത്തത്തിനുമെതിരേയുള്ള വിപ്ലവ വിത്തുകള്‍. അങ്ങനെ പോരാട്ടത്തിനായി പ്രചണ്ഡ ആയുധമെടുത്തു. സമാന മനസ്‌കരെ കൂടെക്കൂട്ടി. മാവോയിസത്തിലൂടെ ജനങ്ങളെ വലിയ സായുധ വിപ്ലവത്തിലേക്ക് നയിച്ചു. പില്‍ക്കാലം നേപ്പാളിലെ തീപ്പൊരി മാവോയിസ്റ്റ് നേതാവെന്ന വിളിപ്പേരുകിട്ടി. സായുധ വിപ്ലവകാലം കഴിഞ്ഞ് അധികാരം കിട്ടിയതോടെ ആദര്‍ശങ്ങളെ മറന്ന് ആഢംബരത്തിന്റെ രുചിയറിഞ്ഞ ഈ കമ്മ്യൂണിസ്റ്റ് നേതാവ് നേപ്പാളിന്റെ പ്രധാനമന്ത്രിപദത്തില്‍ നിന്നും വീണ്ടും സ്ഥാനഭ്രഷ്ടനായിരിക്കുകയാണ്. അങ്ങനെ 16 വര്‍ഷത്തിനിടെ 14-ാമത്തെ സര്‍ക്കാരിന് നേപ്പാള്‍ വഴിമാറുകയും ചെയ്തു. 

To advertise here,
  • ദാരിദ്ര്യത്തെ കുറിച്ച് പ്രസംഗം, അത്യാഢംബരത്തില്‍ ജീവിതം   

ദാരിദ്ര്യമാണ് വിപ്ലവത്തിന്റെ മാതാവെന്നായിരുന്നു തന്റെ പോരാട്ടകാലത്ത് പ്രചണ്ഡ പ്രസംഗിച്ചു നടന്നത്. ദാരിദ്ര്യം ചരിത്രം നിര്‍മിക്കപ്പെടുമെന്നും ദാരിദ്രത്തിനെതിരേ സായുധപോരാട്ടം മാത്രമാണ് പോംവഴിയെന്നുമായിരുന്നു പ്രചണ്ഡയുടെ വാദം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളില്‍ അംഗമായി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയ പ്രചണ്ഡ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാര്‍ഷല്‍) ജനറല്‍ സെക്രട്ടറിയായി. ഈ പാര്‍ട്ടിയാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) ആയി മാറിയത്. രാജ്യം വലിയ ആഭ്യന്തരകലാപത്തിന്റെ പിടിയിലായ കാലത്ത് പ്രചണ്ഡയായിരുന്നു പാര്‍ട്ടിയെ നയിച്ചത്. അങ്ങനെ 1996 മുതല്‍ 2006 വരെ നീണ്ട പത്തുവര്‍ഷം മാവോയിസ്റ്റ് സായുധ കലാപത്തിന് നേതൃത്വം കൊടുത്തു. 17000 ആളുകളാണ് അക്കാലത്ത് രാജ്യത്ത് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ വീടും കുടുംബവും ഉപേക്ഷിച്ചുപോയി. കാണാതായവരെ കുറിച്ച് ഇന്നും കണക്കില്ല. തുടര്‍ന്ന് യു.എന്‍ ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു 2006 ല്‍ സമാധാന ശ്രമങ്ങളുണ്ടായത്.

placeholder
പ്രചണ്ഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു | Photo: PTI

2008-ല്‍ തിരഞ്ഞെടുപ്പിലേക്കും പോയി. അങ്ങനെ ഫെഡറല്‍ ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാളിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ  പ്രധാനമന്ത്രിയായി പ്രചണ്ഡ അധികാരത്തിലേറുകയും ചെയ്തു. പക്ഷേ, അന്നുമുതല്‍ രാഷ്ട്രീയ അസ്ഥിരതയ്ക്കും തുടക്കമായിരുന്നു. 2008 മുതല്‍ 2009 വരെ മാത്രമായിരുന്നു പ്രചണ്ഡയുടെ ആദ്യ പ്രധാനമന്ത്രിക്കാലം. 2016 മുതല്‍ 2017 വരെ രണ്ടാം ഘട്ടത്തിലും 2022 മുതല്‍ 2024 വരെ മൂന്നാംഘട്ടത്തിലും പ്രചണ്ഡ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വീണ്ടും അധികാരത്തില്‍ നിന്നും പുറത്തുപോവാനള്ള വിധിയായിരുന്നു  പ്രചണ്ഡയെ കാത്തിരുന്നത്.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

പ്രചണ്ഡയുടെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലൂടെ നിരവധിപ്പേര്‍ ജനാധിപത്യത്തിന്റെ വഴിയിലേക്ക് വന്നെങ്കിലും തന്റെ പഴയ ആശയങ്ങള്‍ മറക്കുന്ന പ്രചണ്ഡയെയാണ് പിന്നീട് നേപ്പാളില്‍ കാണാന്‍ കഴിഞ്ഞത്. അത് പാര്‍ട്ടിക്കുള്ളില്‍ നിന്നും വലിയ വിമര്‍ശനത്തിനിടയാക്കി. ഇത് മുതലാക്കാന്‍ എതിരാളികളും കാത്തിരിക്കുന്നുണ്ടായിരുന്നു. കാഠ്മണ്ഡുവിലും നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലുമായി കോടികള്‍ വിലമതിക്കുന്ന ആഢംബര വീടുകള്‍ സ്വന്തമാക്കിയെന്നായിരുന്നു പ്രചണ്ഡയ്‌ക്കെതിരേ നേരത്തെ ഉയര്‍ന്ന ആരോപണം. ഇതിന് പുറമെ ആഢംബര വാഹനങ്ങളുടെ ഉപയോഗവും സ്വകാര്യ ഹെലികോപ്റ്ററുകളില യാത്രയും അടിക്കടിയുള്ള വിദേശ സന്ദര്‍ശനവുമെല്ലാം എതിരാളികള്‍ക്ക് പ്രധാന ആയുധമായി. ഇതിന് പുറമെ അഴിമതിയാരോപണങ്ങളടക്കം ഉയര്‍ന്നത് വിമര്‍ശനത്തിന്റെ മൂര്‍ച്ചകൂട്ടുകയും ചെയ്തു. 

ജനങ്ങളുടെ ദാരിദ്ര്യം മറയാക്കി നേതാവായി മാറിയ ഒരാള്‍ അധികാരത്തിലേറിയപ്പോള്‍ ജനങ്ങളെ മറുന്നുവെന്നതായിരുന്നു പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. സമൂഹികനീതിയ്ക്ക് വേണ്ടിയും അസമത്വത്തിന് എതിരായും ശബ്ദിച്ച ഒരാള്‍ക്ക് എങ്ങനെ ഇത്ര വലിയ ഏകാധിപതിയായി കഴിയാന്‍ പറ്റുന്നുവെന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരമുണ്ടായിരുന്നില്ല. ഇത് ജനങ്ങള്‍ക്കിടയിലും സംശയത്തിന് ഇടയാക്കിയിരുന്നു. അവരുടെ വിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമായി.

placeholder
കെ.പി. ശർമ ഒലി | Photo: NISHA BHANDARI / AFP
  • കാലാവധി തികയ്ക്കാത്ത നേപ്പാള്‍ സര്‍ക്കാരുകള്‍

ദീര്‍ഘകാലത്തെ രാജവാഴ്ച അവസാനിപ്പിച്ച്  2008 മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സര്‍ക്കാരുകളുണ്ടായെങ്കിലും ഇക്കാലമത്രയും ആര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രചണ്ഡയുടെ പാര്‍ട്ടിക്ക് പുറമെ കഡ്ക ഒലി നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(യൂണൈറ്റഡഡ്-ലെനിനിസ്റ്റ്), ഷെര്‍ ബഹദൂര്‍ ദുബെ നേതൃത്വം നല്‍കുന്ന നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി എ്ന്നിവരായിരുന്നു പ്രധാന എതിരാളികളെങ്കിലും ഇവര്‍ പരസ്പരം കൈകോര്‍ക്കുന്നതും കാലുമാറുന്നതുമായിരുന്നു നേപ്പാളിലെ രാഷ്ട്രീയ അസ്ഥിരതയുടെ ചരിത്രം. 2017 ല്‍ പ്രചണ്ഡയുടേയും ഒലിയുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സഖ്യമായി നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. ഒലി പ്രധാനമന്ത്രിയാവുകയും ചെയ്തു. പക്ഷേ, പ്രധാനമന്ത്രി പദം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. ഇതിന് പുറമെ 1998 മുതലുള്ള ദീര്‍ഘകാലം നീണ്ടുനിന്ന മാവോയിസ്റ്റ് ആധിപത്യവും സര്‍ക്കാരിന്റെ അസ്ഥിരതയ്ക്ക് കാരണമായിരുന്നു. 

2008-ല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ 2009-ല്‍ വീണ ശേഷം മാധവ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരാണ് അധികാരത്തില്‍ വന്നതെങ്കിലും ഇതിനും കാലാവധി തികയ്ക്കാനായില്ല. 2011 ല്‍ സര്‍ക്കാര്‍ വീണു. തുടര്‍ന്ന് ബാബുറാം ഭട്ടറായ് നേതൃത്വം നല്‍കിയ മാവോയിസ്റ്റ് സര്‍ക്കാരായിരുന്നു അധികാരമേറ്റത്. പക്ഷേ, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 2013 ല്‍ സര്‍ക്കാര്‍ രാജിവെച്ചു. 2015-ല്‍ ആണ് നേപ്പാള്‍ ഫെഡറല്‍ റിപ്പബ്ലിക്ക് ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഭരണഘടനയ്ക്ക് രൂപം നല്‍കുകയും അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 2015 മുതല്‍ 2016 വരെ ഒലിയായിരുന്നു അധികാരത്തില്‍. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കൂട്ടായ്മയാണ് ഭരണം നടത്തിയതെങ്കിലും ഒരു വര്‍ഷത്തിനപ്പുറം തുടരാന്‍ സര്‍ക്കാരിനായില്ല. 2017 ല്‍ സര്‍ക്കാര്‍ വീണു. 2017 മുതല്‍ 2018 വരെ  ഷെര്‍ ബഹദൂര്‍ ദുബെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നുവെങ്കിലും ഒരു വര്‍ഷത്തിനപ്പുറം ദുബെക്കും  തുടരാനായില്ല. അഴിമതി ആരോപണങ്ങളും വിവാദ നിയമനങ്ങളും ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധമായിരുന്നു ഇതിന് പ്രധാനകാരണം. ഇത് വിശ്വാസ വോട്ടെടുപ്പിലേക്ക് നയിക്കുകയും ദുബെ പരാജയപ്പെടുകയുമായിരുന്നു. 

2018 മുതലാണ് കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് സര്‍ക്കാര്‍ വീണ്ടും വന്നത്. പക്ഷേ, അത് 2021 വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. 2021 ല്‍ ദുബെയുടെ നേപ്പാളി കോണ്‍ഗ്രസാണ് അധികാരത്തില്‍  വന്നത് പക്ഷേ, രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശമനമുണ്ടായിരുന്നില്ല. 2022ല്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 2022 ല്‍ വീണ്ടു പ്രചണ്ഡ അധികാരത്തിലേറുന്നതാണ് പിന്നീട് കണ്ടത്. അവിടേയും കാത്തുനിന്നത് അഴിമതി ആരോപണങ്ങളും പ്രതിപക്ഷ പ്രതിഷേധവുമെല്ലാമായിരുന്നു. 2023 ല്‍ ഒലി സര്‍ക്കാര്‍ അധികാരമേറ്റു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു അതേവര്‍ഷം പ്രചണ്ഡ മൂന്നാം വട്ടവും പ്രധാനമന്ത്രിയായത്.

2023 നവംബര്‍ 20-ന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ആഴ്ചകളോളം സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതത്വത്തിലായിരുന്നു. ഒടുവില്‍ ഏഴു പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യം രൂപവത്കരിച്ചാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. 275 അംഗ ജനപ്രതിനിധി സഭയില്‍ 89 സീറ്റു നേടിയ നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ല. ഒലിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) 78 സീറ്റും പ്രചണ്ഡ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്) 32 സീറ്റും നേടി. ഒലിയുടെ നേതൃത്വത്തില്‍ ഏഴ് പാര്‍ട്ടികളും മൂന്ന് സ്വതന്ത്ര എം.പിമാരും യോജിച്ച് പുതിയ സഖ്യമായതോടെയാണ് പുതിയ സര്‍ക്കാരിന് വഴിതെളിഞ്ഞത്. രാഷ്ട്രീയ പ്രജാരത്ന, രാഷ്ട്രീയ സ്വതന്ത്ര, നാഗരിക് ഉന്‍മുക്തി, ജനതാ സമാജ്​വാദി, ജനമത് എന്നീ പാര്‍ട്ടികളും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു.

placeholder
Pushpa Kamal Dahal
പ്രചണ്ഡ PTI
  • കാലാവധി ഒന്നരവര്‍ഷം വീണ്ടും വീണ് പ്രചണ്ഡ

മാസങ്ങള്‍ക്ക് മുമ്പാണ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് നേപ്പാളി കോണ്‍ഗ്രസുമായുള്ള ഒരുവര്‍ഷത്തെ സഖ്യം പ്രചണ്ഡ അവസാനിപ്പിച്ചത്. തുടര്‍ന്ന് സി.പി.എന്‍.-യു.എം.എലുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാരുണ്ടാക്കുകയായിരുന്നു. രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന സര്‍ക്കാരിനെ ചൈന പിന്തുണയ്ക്കുകയും യു.എസ്. എതിര്‍ക്കുകയും ചെയ്തിരുന്നു. നിലവിലെ സഖ്യസര്‍ക്കാരിന്റെ കാലാവധി ഒന്നരവര്‍ഷത്തിനുള്ളില്‍ അവസാനിക്കാനിരിക്കെയാണ് നേപ്പാള്‍ ഇപ്പോള്‍ വീണ്ടും പുതിയ സര്‍ക്കാരിന്റെ കീഴിലാവാന്‍ പോവുന്നത്. പാര്‍ലമെന്റില്‍ സന്നിഹിതരായിരുന്ന 258 എം.പി.മാരില്‍ 63 പേരെ പ്രചണ്ഡയെ പിന്തുണച്ചുള്ളൂ. ഇതോടെ സര്‍ക്കാര്‍ വീഴുകയും ചെയ്തു.

പ്രചണ്ഡ കൂട്ടുകക്ഷിസര്‍ക്കാരിനെ താഴെയിറക്കാന്‍ നാടകീയനീക്കമായിരുന്നു രാജ്യത്തെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയത്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബയും (78) സി.പി.എന്‍.-യു.എം.എല്‍. ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ കെ.പി. ശര്‍മ ഒലിയും (72) തമ്മില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു പുതിയ സഖ്യസര്‍ക്കാരുണ്ടാക്കാന്‍ തീരുമാനമായത്. പാര്‍ലമെന്റിന്റെ ശേഷിക്കുന്ന കാലയളവായ ഒന്നരവര്‍ഷം ദൂബെയും ഒലിയും പ്രധാനമന്ത്രിസ്ഥാനം പങ്കിടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഞായറാഴ്ച പാര്‍ലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുംവരെ പ്രചണ്ഡ ആ സ്ഥാനത്തു തുടരും.