കുമളി: ഇടുക്കി കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ കുമളി ഹോളീഡെ ഹോമിന് സമീപത്താണ് അപകടമുണ്ടായത്.

To advertise here,

വണ്ടിപ്പെരിയാര്‍ കന്നിമാര്‍മാര്‍ചോല സ്വദേശികളായ അജയ്(23), സന്തോഷ്(25) എന്നിവരാണ് മരിച്ചത്. കുമളിയിൽ നിന്ന് കന്നിമാർചോലയിലേക്ക് പോകുകയായിരുന്ന ബൈക്കും  വണ്ടിപ്പെരിയാരിയാറിൽ നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ മരിച്ച സന്തോഷിൻ്റെ കൈ അറ്റുപോയ നിലയിലായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അരുണിനെ (22) കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.