തൃശൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാളയ്ക്കടുത്ത് കൈതച്ചിറയിലാണ് സംഭവം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. പ്രഭാത നടത്തത്തിന് പോയവരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടത്.

To advertise here,

മാളയിലെ ഇരുചക്ര വാഹന ഷോറൂമിലാണ് അഖിൽ ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ മാനേജരുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് തിരിച്ചുപോകവെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.