കോഴിക്കോട്: പ്രസാധകയുടെ പരാതിയില്‍ എഴുത്തുകാരന്‍ വി.ആര്‍. സുധീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. 

To advertise here,

വ്യക്തിപരമായും തൊഴില്‍പരമായും വി.ആര്‍. സുധീഷ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കോഴിക്കോട്ടെ പ്രസാധക കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും പ്രസാധകയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ, തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായും ഫോണിലൂടെയും മറ്റും ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്.