കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു. കോഴിക്കോട് മൂട്ടോളിയിലാണ് സംഭവം. ഫയർഫോഴ്സെത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുമ്പോഴേക്കും ഒരാൾ മരണപ്പെട്ടിരുന്നു. പാലത്ത് സ്വദേശി സിറാജാണ് മരിച്ചത്.
മുട്ടോലി പയിമ്പ്ര റോഡിലാണ് അപകടം. ഇവിടെ പുതുതായി നിർമിക്കുന്ന കെട്ടിടത്തോടനുബന്ധിച്ചാണ് മാലിന്യ ടാങ്ക് നിർമിച്ചിരുന്നത്. രാവിലെ ജോലിക്കായി ഇതിനുള്ളിൽ ഇറങ്ങിയപ്പോഴാണ് സിറാജ് അകത്ത് കുടുങ്ങിയത്.
സിറാജിനെ രക്ഷിക്കാൻ സമീപത്തെ കൊറിയർ ഓഫീസിലുണ്ടായിരുന്ന വിശ്വനാഥൻ എന്ന ആൾ ഇറങ്ങിയതോടെ രണ്ടുപേർക്കും ശ്വാസ തടസ്സമുണ്ടാവുകയായിരുന്നു. വിശ്വനാഥന്റെ നിലയും ഗുരുതരമാണ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Fatal accident occurred at a construction site in Muttoli, Kozhikode., The victim, Siraj from Palath, died while working inside a waste tank., A local resident, Vishwanathan, was hospitalized after attempting a rescue.
Published: 15 Jul 2026, 02:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented