
തൃശൂർ: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ ഞായറാഴ്ച രാത്രി കാട്ടാന ആക്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് അവശനിലയിൽ തമ്പാനെ കണ്ടെത്തുന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ തമ്പാനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയില്‍ കഴിഞ്ഞ മാസവും രണ്ട് തവണ കാട്ടാന ആക്രമണം ഉണ്ടായിരുന്നു. ഫെബ്രുവരി എട്ടിന് കാട്ടാനയുടെ ആക്രമണത്തില്‍ കോയമ്പത്തൂര്‍ സ്വദേശി ഫിര്‍ദോസ് ഖാന് സാരമായി പരിക്കേറ്റു. പിന്നീട് ഫെബ്രുവരി 12-നും മലക്കപ്പാറയില്‍ കാട്ടാനയെത്തി. അപ്പര്‍ ഷോളയാര്‍ ഡാമിന് എതിര്‍വശമുള്ള ചാലക്കുടി തൂമ്പാക്കോട് സ്വദേശിയുടെ ഒലിവ് ഗാര്ഡന് എന്ന റിസോര്‍ട്ടിന്റെ ഗെയിറ്റും കടമുട്ടം ഭാഗത്തെ പഴയ സ്കൂള്‍ കെട്ടിടവുമാണ് അന്ന് ആന തകര്‍ത്തത്.
Content Highlights: One injured in wild elephant attack at Malakkappara, Thrissur
Published: 11 Mar 2024, 11:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented