ഇടുക്കി: പൂപ്പാറ തലക്കുളം എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏലത്തോട്ടത്തിൽ ജോലിക്കായെത്തിയപ്പോൾ ഇദ്ദേഹം കാട്ടാനയുടെ മുന്നിൽപ്പെട്ടെന്നാണ് വിവരം.

To advertise here,

ആക്രമണത്തിൽ ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ മുതൽ പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

തലക്കുളം ഉൾപ്പെടുന്ന ബി.എൽ. റാം പ്രദേശം സ്ഥിരം കാട്ടാന സാന്നിധ്യമുള്ള മേഖലയാണ്. ചിന്നക്കനാലിൽ കാട്ടാനയാക്രമണങ്ങൾ തുടർച്ചയായുണ്ടാകുന്ന പ്രധാന പ്രദേശങ്ങളിലൊന്നാണ് ബി.എൽ. റാം. കഴിഞ്ഞ 20 വർഷത്തിനിടെ നാൽപ്പതോളം ജീവനുകളാണ് ഈ മേഖലയിൽമാത്രം കാട്ടാനകളുടെ ആക്രമണത്തിൽ പൊലിഞ്ഞത്.