കല്പറ്റ: വെള്ളിയാഴ്ച വയനാട് മീനങ്ങാടി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം കൂടി. ഏച്ചോം കൈപ്പാട്ടുകുന്ന് കിഴക്കെ പുരയ്ക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. അപകടത്തിൽ പന്നിമുണ്ട തച്ചമ്പത്ത് ശിവരാഗ് (20) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ കൃഷ്ണഗിരിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്. ബൈക്കും സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏച്ചോം സ്വദേശി അലൻ, മൈലമ്പാടി സ്വദേശി ബിജു എന്നിവർ ചികിത്സയിലാണ്.
Content Highlights: Wayanad Road Accident Claims Second Victim: Meenangadi Crash Update
Published: 06 Sept 2025, 02:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented