ആലപ്പുഴ: 32 വർഷം ഒളിവിലായിരുന്ന പ്രതിയെ പിടികൂടി വിചാരണ നടത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേവിട്ടു. പുന്നപ്ര പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ സ്റ്റീഫനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പുന്നപ്ര ചൂണ്ടാനിശ്ശേരിൽ വീട്ടിൽ വർഗീസിനെയാണ് (62) വിട്ടയച്ചത്.
1994 ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. വൈകീട്ട് അഞ്ചുമണിയോടെ പുന്നപ്ര വിയാനി പള്ളിക്കു സമീപത്തുവെച്ച് സ്റ്റീഫൻ എന്നയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാൾക്ക് വയനാട്ടിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ഇക്കഴിഞ്ഞ ഒക്ടോബർ ആറിന് അവിടത്തെ സന്നദ്ധപ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന്, അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി.
കേസിൽ ജയിലിൽക്കിടന്നാണ് പിന്നീട് വിചാരണ നേരിട്ടത്. സംഭവം നടക്കുമ്പോൾ ഇയാൾക്ക് 30 വയസ്സായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ കോടതി വെറുതേവിടുകയായിരുന്നു. ആലപ്പുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി റോയ് വർഗീസാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ജി. പ്രിയദർശൻ തമ്പി, ജെ. ഷേർലി എന്നിവർ ഹാജരായി.
Content Highlights: was in run for 32 years murder case accused acquitted of lack of evidence
Published: 05 Dec 2025, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented