പുതുക്കാട്: തൃശ്ശൂർ പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അപ്പു (58) ആണ് ഇന്ദിരയെ കൊലപ്പെടുത്തിയ േശഷം ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ദിരയുടെ കൈയിലെ ഞെരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഇരുന്ന നിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്. അപ്പുവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇന്ദിര.
അപ്പുവിന്റെ മകൻ എക്സൈസ് ഉദ്യോഗസ്ഥാനായ വൈഷ്ണവ് രാവിലെ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയേയും അപ്പുവിനെയും കൂടാതെ വൈഷ്ണവും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുകളിലെ നിലയിലായിരുന്നു മകൻ ഉറങ്ങി കിടന്നിരുന്നത്. രാവിലെ വെെഷ്ണവിന്റെ ഭാര്യ എഴുന്നേറ്റപ്പോൾ മുറിയുടെ വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
ഉടൻ തന്നെ വൈഷ്ണവിനെ ഫോൺ വിളിച്ചാണ് വാതിൽ തുറപ്പിച്ചത്. പിന്നാലെയാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകനായ ജിഷ്ണുവിന്റെ വീട്ടിലാണ് അപ്പുവിന്റെ ഭാര്യ രാത്രി കിടന്നിരുന്നത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: In Chittissery, Thrissur, a brother named Appu (58) killed his sister Indira (63) and then committed suicide. Indira was found with wrist cuts and a pillow on her face, while Appu was found hanging in the kitchen; Indira had mental health issues. The incident was discovered by Appu's son Vaishnav, an excise officer, in the morning, and the police have initiated further proceedings.
Published: 26 Oct 2026, 10:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented