കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ 'വള്ളംകളി'യുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം സൗത്ത് ഡിപ്പോയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
എറണാകുളം സൗത്ത് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണിയും എൻക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എൽദോ, സന്തോഷുമാണ് വീഡിയോയിലുള്ളത്. മുട്ടോളം വെള്ളം കയറിയ ഓഫീസിൽ ടേബിളിന് മുകളിൽ കയറിയിരുന്നാണ് മൂവരും വഞ്ചിതുഴയൽ അനുകരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഷൈജു ദാമോദരന്റെ കമന്ററിയും ഉൾപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വളരെ പെട്ടെന്നുതന്നെ വീഡിയോ വൈറലാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ പൂർണ്ണമായും നിർത്തി. സാധാരണ മഴപെയ്താൽ തന്നെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും കെഎസ്ആർടിസി ഡിപ്പോകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Content Highlights: viral video of ksrtc depot workers - vallam kali
Published: 30 Aug 2022, 04:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented