തിരുവനന്തപുരം: പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്.
പമ്പ മണലെടുപ്പിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് നേതാവ് വിജിലൻസിന് കത്തയച്ചിരുന്നു. എന്നാൽ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലൻസ് കോടതിയെ സമീപിച്ചത്. ഹർജിയിൽ രണ്ട് ദിവസത്തെ വാദം കേട്ടശേഷമാണ് ബുധനാഴ്ച അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
പ്രളയത്തെത്തുടർന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്സ് ആൻഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വൻതുകയ്ക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
മുൻ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിൽ പമ്പയിലെത്തിയതും വനംവകുപ്പിന്റെ എതിർപ്പ് മറികടന്ന് മണലെടുപ്പിനുള്ള പത്തനംതിട്ട കളക്ടറുടെ വിവാദ ഉത്തരവിലും നേരത്തെ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിച്ചിരുന്നു.
content highlights:vigilance court orders probe in Pampa sand mining
Published: 26 Aug 2020, 01:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented