തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയായിരുന്നു ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്. ശ്രീകുമാറിനെതിരേ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന് പ്രഥമദൃഷ്ട‍്യാ ഒരു തെളിവും ഹാജരാക്കാൻ സാധിച്ചില്ലെന്നാണ് ജാമ‍്യ ഉത്തരവിൽ പറയുന്നത്. കേസന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം തള്ളികൊണ്ടായിരുന്നു ശ്രീകുമാറിന് കോടതി ജാമ‍്യം അനുവദിച്ചത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്ന് തെളിവില്ല. കുറ്റകൃത്യത്തിനോ ഗൂഢാലോചനയ്ക്കോ ശ്രീകുമാറിനെതിരെ തെളിവില്ല. മഹസർ തയ്യാറാക്കിയതിൽ ശ്രീകുമാറിന് പങ്കുണ്ടെന്നും എസ്ഐടിക്ക് തെളിയിക്കാനായില്ല. ദേവസ്വം ബോർഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ല എന്നും കോടതി ഉത്തരവിൽ പറയുന്നു.
ദ്വാരപാലക ശില്പങ്ങൾ കൊണ്ട് പോകാൻ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരം ശ്രീകുമാർ മഹസറിൽ ഒപ്പ് വെക്കുകമാത്രമാണ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. മഹസറിൽ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങൾ ഒന്നുമില്ലാത്തതിനാലാണ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 43-ാം ദിവസമാണ് ജാമ്യം അനുവദിച്ചത്.
Content Highlights: Court grants bail to Sreekumar, former admin officer in Sabarimala gold smuggling case, citing lack of evidence of crime or conspiracy. Learn more about the bail order.
Published: 29 Jan 2026, 08:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented