കോഴിക്കോട്: നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡര്‍ വേണു രാജാമണി ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാവുമെന്നറിയുന്നു. നേരത്തെ മുന്‍ എം.പി. എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നതില്‍ ആഹ്ളാദമുണ്ടെന്നും വേണു രാജാമണി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

To advertise here,

സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമിടയില്‍ ഒരു പാലമെന്നോണം പ്രവര്‍ത്തിക്കുന്നതിനായാണ് പ്രത്യേക പ്രതിനിധികളെ നിയോഗിക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടകവു തമിഴ്നാടും തെലങ്കാനയും ഡല്‍ഹിയില്‍ ഇത്തരം പ്രതിനിധികളെ നിയമിച്ചിരുന്നു.

ഇന്ദ്രപ്രപസ്ഥത്തില്‍ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും വേണു രാജാമണിക്കുള്ള ബന്ധങ്ങള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കം കൂടിയാണ് ഈ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എ. സമ്പത്തിന് 90,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം.  സൗജന്യ താമസവും വാഹനവും ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി അടക്കം അഞ്ച് സഹജീവനക്കാരുടെ സേവനവും ലഭ്യമാവും. സംസ്ഥാന മന്ത്രിക്ക് തുല്യമായ പദവിയായാണ് പ്രത്യേക പ്രതിനിധിയുടെ സ്ഥാനം പരിഗണിക്കപ്പെടുന്നത്. 

Content Highlights: Venu Rajamony will be the special envoy in Delhi