തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ കൂടുതല്‍ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

To advertise here,

ഭീഷണി ഉള്ള ആളുകള്‍ എന്തിനാണ് അര്‍ധരാത്രി പുറത്തിറങ്ങിയതെന്ന് മുരളീധരന്‍ ചോദിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നത് ശരിവെക്കുന്നതാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍. കേസ് സിബിഐ അന്വേഷിക്കണം.

ബോംബ് നിര്‍മാണം സിപിഎമ്മിന് കുടില്‍ വ്യവസായമാണ്. നിര്‍മാണത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം തയ്യാറായിട്ടില്ല. പോലീസിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുളളത്. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചടിക്കാത്തത്. 

മയക്കു മരുന്നിന്റെ കേന്ദ്രമായി കേരളം മാറിയെന്നും ഇതിനു പിറകില്‍ പ്രവര്‍ത്തിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കൂടി ഉള്‍പ്പെടെ മാഫിയ കാരണമാണ് എന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

Content Highlights: Venjaramoodu Murder: K.Muraleedharan demands CBI probe