തിരുവനന്തപുരം:  വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പോലീസ്. കൊലപാതകത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയവെ മദപുരത്തെ കാട്ടില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

To advertise here,

മാണിക്കല്‍ പഞ്ചായത്തിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് ഉണ്ണി. തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മരച്ചില്ല ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു. ഈ ശ്രമത്തില്‍ ചെറിയ പരിക്കും ഇയാള്‍ക്കുണ്ട്. പിടിയിലായതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യം ഉണ്ണി പോലീസിനോട് പറഞ്ഞത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് ഉണ്ണി. സംഭവത്തിന് ശേഷം നാലുദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ മദപുരത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഉണ്ണി പിടിയിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. ഇനി ഒരാള്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്.

content highlights: venjaramoodu murder, dyfi, intuc