placeholder
Ansar (Photo: Mathrubhumi News)
പിടിയിലായ അന്‍സര്‍. ഫൊട്ടോ: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതി അന്‍സര്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞ ബന്ധുവീട്ടില്‍ നിന്നാണ് അന്‍സറിനെ പോലീസ് പിടികൂടിയത്. 

കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അന്‍സറിന് പങ്കുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ കൃത്യത്തില്‍ അന്‍സര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

അന്‍സറിനെ കൂടി പിടികൂടിയതോടെ കേസില്‍ പോലീസ് തിരിച്ചറിഞ്ഞ എല്ലാവരും പിടിയിലായി. അന്‍സര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ കോള്‍ രേഖകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം തുടരുകയാണ്. 

content highlights: venjaramoodu double murder, second accused anwar arrested