
തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. നാട്ടിൽ കണ്ട മുള്ളൻപന്നിയെയാണ് വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് വെള്ളനാട് ശശിക്കെതിരേ കേസെടുത്തു. ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
പഞ്ചായത്തിലെ വാളിയറ ഭാഗത്തെ വീട്ടുപരിസരത്താണ് ശനിയാഴ്ച രാവിലെ മുള്ളൻപന്നിയെ കണ്ടത്. തുടർന്ന് നാട്ടുകാർ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. വനംവകുപ്പിന്റെ നമ്പർ ഇല്ലാത്തതിനാൽ ഇവർ പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശിയോട് വിവരംപറഞ്ഞു. തുടർന്നാണ് വെള്ളനാട് ശശി സ്ഥലത്തെത്തി മുള്ളൻപന്നിയെ അടിച്ചുകൊന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വനംവകുപ്പൊന്നും വേണ്ട താൻ തന്നെ ഇത് കൈകാര്യംചെയ്‌തോളാമെന്ന് പറഞ്ഞായിരുന്നു വെള്ളനാട് ശശി മുള്ളൻപന്നിയെ കൊന്നത്. പിന്നീട് മുള്ളൻപന്നിയെ നോക്കിയപ്പോൾ ചോരയൊലിച്ച് കിടക്കുന്നനിലയിലാണ് കണ്ടതെന്നും നാട്ടുകാർ പറഞ്ഞു.
സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി നേരത്തെയും വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. അടുത്തിടെ ശശിയും വനിതാ പഞ്ചായത്തംഗങ്ങളും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടത് വിവാദമായിരുന്നു. പഞ്ചായത്തിലെ വാഹനത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം. ഇതേവിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ വെള്ളനാട് ശശി റോഡിൽ തടയുകയുംചെയ്തിരുന്നു. 2024-ൽ സ്ത്രീകളെയും കുട്ടികളെയും മർദിച്ചകേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.
Content Highlights: Panchayat President Vellanad Sasi beat a porcupine to death in Thiruvananthapuram., He reportedly challenged the Forest Department's authority before the act., The Kerala Forest Department has filed a case, and an arrest is imminent., Sasi, a CPM leader, has a history of previous controversies and arrests.
Published: 28 Feb 2026, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented