കോഴിക്കോട്: നിർമാതാവും സംവിധായകനും ഗുരുവായൂർ മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കേസെടുക്കുന്നതിലെ സർക്കാരിന്റെ മെല്ലെപ്പോക്കിനെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പി.ടി.കുഞ്ഞുമുഹമ്മദിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകിയ അതിജീവിത ഈ സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിൽ തുറന്നെഴുത്ത് നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
അതിജീവിത എഴുതിയ ലേഖനം വായിച്ചപ്പോൾ കേരളത്തിലാണ് ജീവിക്കുന്നതെന്നോർത്ത് അപമാനം തോന്നിയെന്ന് സതീശൻ പ്രതികരിച്ചു. നവംബർ 24-ന് ലഭിച്ച പരാതിയിൽ ഡിസംബർ എട്ടാംതീയതി വരെ എന്തുകൊണ്ട് എഫ്‌ഐആർ എടുത്തില്ല എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളിൽ ഇരട്ടത്താപ്പ് പറ്റില്ല. ഒരു സ്ത്രീ താൻ അപമാനിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രിക്ക് പരാതികൊടുത്തിട്ട് ഇതാണ് സ്ഥിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ സഹയാത്രികർക്കും വേണ്ടപ്പെട്ടവർക്കും എതിരേ ആരോപണങ്ങൾ വരുമ്പോൾ സർക്കാർ എത്രമാത്രം ലാഘവത്തോടെയാണ് അത് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയായിട്ടും 14 ദിവസത്തോളം നടപടിയെടുക്കാതെ അത് വലിച്ചുനീട്ടിക്കൊണ്ടുപോയത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിൽ അദ്ദേഹം കടുത്ത സതീശൻ രേഖപ്പെടുത്തി. കുറ്റാരോപിതൻ ഭരണപക്ഷത്തോട് അടുത്തയാളായതിനാലാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നിസ്സംഗതയെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പറഞ്ഞാണ് അതീജീവിത മാധ്യമത്തിൽ തുറന്നെഴുത്ത് നടത്തിയത്. പുരോഗമന മൂല്യങ്ങൾ അവകാശപ്പെടുന്ന സാംസ്‌കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണ് താൻ അപമാനിക്കപ്പെട്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Opposition leader VD Satheesan slams government`s slow action in PT Kunju Muhammed sexual assault case after victim`s powerful testimony.
Published: 13 Feb 2026, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented