രണ്ട് ബസ്സുകാരും പരസ്പരം ബസ്സുകളുടെ ചില്ലുകള്‍ അടിച്ചു പൊട്ടിച്ചു

കോഴിക്കോട്: യാത്രക്കാർ ബസ്സിലിരിക്കെ നടുറോഡിൽ സിറ്റി-പന്തീരാങ്കാവ് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. കോഴിക്കോടാണ് സംഭവം. പന്തീരാങ്കാവ് റൂട്ടിലെ മത്സരയോട്ടമാണ് കൂട്ടയടിയിൽ കലാശിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കോന്തനാരി സലീന പാലസിന് സമീപമായിരുന്നു സംഭവം.
പെരുമണ്ണ റൂട്ടിലോടുന്ന ഇഷികമോൾ, പൊക്കുന്ന് വരെയോടുന്ന ഗുരു കൃപ എന്നീ ബസുകളിലെ ജീവനക്കാരാണ് തമ്മിലടിക്കുകയും തെറിവിളിക്കുകയും ചെയ്തത്. നാലരമണിയോടെ കോട്ടപ്പറമ്പ്, കല്ലായി റോഡ്, എംസിസി ബാങ്ക് ഭാഗങ്ങളിൽ നടന്ന ബസുകൾ തട്ടിക്കലും തെറിവിളിയുമാണ് കോന്തനാരിയിലെ അടിയിൽ കലാശിച്ചത്.
സിറ്റി മുതൽ കിണാശ്ശേരി പരസ്പരം പ്രശ്‌നങ്ങളുണ്ടാക്കിയതിന് ശേഷം പൊക്കുന്ന് വരെ മാത്രം റൂട്ടുള്ള ഗുരുകൃപ ആളെ ഇറക്കി കോന്തനാരിയിൽ നിർത്തിയിടുകയായിരുന്നു. രണ്ട് ബസ്സുകാരും പരസ്പരം ബസ്സുകളുടെ ചില്ലുകൾ അടിച്ചു പൊട്ടിച്ചു. നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിടിച്ചു മാറ്റിയത്. ഇതിനിടെ പെരുമണ്ണ ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കാനുള്ള ജീവനക്കാരുടെ ശ്രമത്തെ യാത്രക്കാർ കൂട്ടമായി എതിർത്തു.
തുടർന്ന് പെരുമണ്ണ ബസ് യാത്ര തുടരുകയായിരുന്നു. ബസ് ജീവനക്കാർ തമ്മിലുള്ള തെറി വിളിയും മത്സരയോട്ടവും യാത്ര ചെയ്യാൻ വലിയ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാർ പറയുന്നു. ജീവൻ പണയം വെച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലാണെന്നാണ് യാത്രക്കാർ പറയുന്നത്.
Content Highlights: Crew members of two private buses on the Pantheerankavu route clashed on the road and smashed windshields near Konthanari in Kozhikode following rash racing, even as passengers remained seated inside.
Published: 21 Nov 2026, 09:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented