കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ, വി.ഡി. സതീശനെതിരേ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ. വി.ഡി. സതീശൻ അനുകൂലികൾ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്‌ളക്‌സിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

വി.ഡി. സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? അദാനി ഗ്രൂപ്പ് പ്രസിഡന്റ് കിഷോർ അൽവയുമായി സതീശന്റെ രഹസ്യ കൂടിക്കാഴ്ച എന്തിന്? സതീശന്റെ പിആർ വേലയ്ക്ക് ഫണ്ട് നൽകിയത് അദാനി ഗ്രൂപ്പോ? ജമാഅത്തെ ഇസ്ലാമിയോ? എസ്ഡിപിഐയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ബാനറിലുള്ളത്.

ഡിസിസി ഓഫീസ് സെക്രട്ടറി പിന്നീട് ഈ ബാനർ അഴിച്ചുമാറ്റി. ഇതുകൂടാതെ, ഡിസിസി ഓഫീസിന് സമീപം ഐഎച്ച്ആർഡി കോളേജ് ജങ്ഷനിൽ വി.ഡി. സതീശൻ അനുകൂലികൾ കഴിഞ്ഞദിവസം സ്ഥാപിച്ച ഫ്‌ളക്‌സിൽ കരിഓയിലും ഒഴിച്ചിട്ടുണ്ട്.

അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ വെള്ളിയാഴ്ച പ്രകടനങ്ങൾ നടന്നിരുന്നു. കെപിസിസിയുടെ കർശന വിലക്കുകളെപോലും അവഗണിച്ചുകൊണ്ടായിരുന്നു പ്രവർത്തകർ തെരുവിലിറങ്ങിയത്.