
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇതേ നടപടിയെ വലിയ അഴിമതിയായി വിശേഷിപ്പിച്ച സതീശൻ, മുഖ്യമന്ത്രിയായപ്പോൾ ആ നിലപാട് മാറ്റിയതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. ബിയറും വൈനും ഒഴികെയുള്ള മദ്യ ഉൽപ്പന്നങ്ങളെ 'ലോ ആൽക്കഹോളിക് ബീവറേജ്' എന്ന പ്രത്യേക വിഭാഗമായി പരിഗണിച്ച് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള നീക്കമാണ് വിവാദമായത്. 5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120% വിൽപന നികുതിയും 10% മുതൽ 20% വരെ വീര്യമുള്ള മദ്യത്തിന് 175% വിൽപന നികുതിയുമാണ് ബജറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കൃത്യം രണ്ട് വർഷം മുമ്പ് പ്രതിപക്ഷത്തിരിക്കെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നീക്കം വലിയ അഴിമതിയാണെന്ന് വി.ഡി സതീശൻ ആരോപിച്ചിരുന്നു. വൻകിട ഡിസ്റ്റലറികൾക്ക് കോടികൾ എത്തിക്കാനുള്ള പരിപാടിയാണിതെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാദം. തിരഞ്ഞെടുപ്പ് വരുമ്പോൾ അഴിമതി നടത്താനുള്ള മാർഗ്ഗമാണിതെന്ന് അന്ന് പറഞ്ഞ അതേ വ്യക്തി തന്നെയാണ് ഇപ്പോൾ ബജറ്റിലൂടെ നികുതിയിളവ് നടപ്പിലാക്കുന്നത് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫ് എന്നാൽ 'യുടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്' ആണെന്നാണ് പ്രധാന വിമർശനം.
വാക്കാണ് പ്രധാനം എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വാക്കിന് വില കൽപ്പിക്കുന്നവർ ഇത്തരം മലക്കംമറിച്ചിലുകൾ മറക്കില്ലെന്നും വിമർശനം ഉയരുന്നുണ്ട്.
Published: 21 Jun 2026, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented