
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ അഭിനന്ദിച്ച് ഓസ്ട്രിയൻ പാർലമെന്റ് അംഗവും ഭരണപക്ഷ പാർട്ടിയായ നിയോസ് പാർട്ടി സ്ഥാപക നേതാവുമായ വീറ്റ് വാലെന്റിൻ ഡൻഗ്ലർ. സതീശന്റെ കാലത്ത് സംസ്ഥാനം ദ്രുതഗതിയിലുള്ള വികസനങ്ങൾ കാഴ്ചവെയ്ക്കട്ടെയെന്ന് ആശംസിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻപ് തിരുവനന്തപുരത്തെത്തിയപ്പോൾ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചാണ് ഡൻഗ്ലർ ആശംസകളറിയിച്ചത്.
'ഇടതുസഖ്യ സർക്കാരിനെ പരാജയപ്പെടുത്തി പുതിയ കേരളം മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ കാലത്ത് സംസ്ഥാനത്ത് ദ്രുതഗതിയിലുള്ള വികസനം നടക്കട്ടെ. ഇന്ത്യയുമായി, വിശേഷിച്ച് കേരളവുമായി വലിയ ബന്ധം കെട്ടിപ്പടുക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കേരളത്തിൽ വന്നപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെയും ഡൻഗ്ലർ സന്ദർശിച്ചിരുന്നു. ഇന്ത്യക്കുള്ളിൽ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച കേരളത്തെ അഭിനന്ദിച്ച് അദ്ദേഹം അന്നും ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന ഡൻഗ്ലർ പിന്നീട് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരികയായിരുന്നു.
Content Highlights: VD Satheesan appointed as the new Chief Minister of Kerala., Austrian MP Veit Valentin Dengler extended formal congratulations., Dengler emphasized hopes for rapid development in Kerala under Satheesan., The message highlights strengthening international ties between Austria and Kerala.
Published: 23 May 2026, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented