
കണ്ണൂര്‍: വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഏരിയ വൈസ് പ്രസിഡന്റ് ആണ് സുരേഷ്. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎമ്മിനെതിരെ സമരം ചെയ്ത് ദേശീയ ശ്രദ്ധ വരെ നേടിയ വ്യക്തിയാണ് സുരേഷ് കീഴാറ്റൂര്‍.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപ്പാക്കിയ ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുന്നതിനെതിരെ ആയിരുന്നു തങ്ങളുടെ സമരമെന്നും സിപിഎമ്മിനെതിരെ ആയിരുന്നില്ലെന്നും സുരേഷ് കീഴാറ്റൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രത്യയശാസ്ത്രപരമായി സിപിഎം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരായിരുന്നില്ല. അതിനാല്‍ തന്നെ സിപിഎം രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കലും അകന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ആശങ്കകള്‍ മാത്രമായിരുന്നു സമരത്തിലൂടെ ഉയര്‍ത്തിക്കാട്ടിയത്. സമരം വിജയമായിരുന്നോ പരാജയമായിരുന്നോ എന്നതിലുപരി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചുവെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
ഒരിക്കലും വികസനത്തിന് എതിരല്ല. ദേശീയപാത വികസനവും കെ-റെയില്‍ പോലെയുള്ള പദ്ധതതികളും നാടിന് ആവശ്യമാണ്. വേഗമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുരേഷ് കീഴാറ്റൂര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: Vayalkili leader Suresh Keezhattoor joins hands with CPM
Published: 25 Jan 2022, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented