വാണിമേൽ(കോഴിക്കോട്): ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ഊഞ്ഞാൽ പൊട്ടിവീണ് യുവാവിന് പരിക്ക്. വാണിമേൽ പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റത് തലയ്ക്ക് ഒൻപതു തുന്നലും ശരീരത്തിലെ പലഭാഗത്തും പരിക്കുമുണ്ട്.

To advertise here,

കഴിഞ്ഞദിവസം രാത്രി വിശ്രമവേളയിൽ ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ മുകളിലത്തെ പാരപ്പറ്റും ഇരുമ്പിന്റെ തൂണുമടക്കം പൊട്ടി തലയിൽ വീഴുകയായിരുന്നു. ശരീരം മുഴുവൻ ചോരയൊലിപ്പിച്ചുനിന്ന അഖിലേഷിനെ സമീപത്തുള്ളവരുടെ സഹായത്തോടെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദിനംപ്രതി കുട്ടികളടക്കം നൂറോളംപേർ വ്യായാമത്തിനും മറ്റും എത്താറുള്ള പാർക്കിൽ ഇരുമ്പുകൊണ്ട് നിർമിച്ച മറ്റു വ്യായാമ ഉപകരണങ്ങളും മഴയത്ത് ഇതിനകം ദ്രവിച്ചുപോയ അവസ്ഥയാണിലാണുള്ളത്.