പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മലപ്പുറം തിരൂരിലേക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
നിയന്ത്രണംവിട്ട വാഹനം പത്തനംതിട്ട പെരുന്നാട് വയറൻമരുതിയിലുള്ള എസ്.എൻ.ഡി.പി. ശാഖാ കെട്ടിടത്തിന്റെ ശുചിമുറിയുടെ മുകളിലേക്കാണ് മറിഞ്ഞത്. വൈകുന്നേരം 3.45 ഓടെയായിരുന്നു അപകടം.
യാത്രയ്ക്കിടെ അൽപനേരം വിശ്രമിച്ചശേഷം വാഹനം മുന്നോട്ടെടുത്തതായിരുന്നു. 200 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡരികിലെ ബാരിക്കേഡ് ഇടിച്ചു തകർത്തശേഷം കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിയുടെ മുകളിലേക്ക് മറിഞ്ഞു.
16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
Content Highlights: A van carrying Sabarimala pilgrims from Tirur met with an accident in Pathanamthitta., The accident occurred due to brake failure after traveling 200 meters from a rest stop., Five people, including a child, sustained injuries, with the child's condition reported as serious.
Published: 26 Nov 2026, 05:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented